Monday, 11 June 2018

പ്രണയം

അവളുടെ തലമുടിയിൽ മുഖം അമർത്തി കിടന്നപ്പോൾ അവനിൽ പെയ്ത രാമഴകൾ പ്രണയത്തിന്റേതായിരുന്നില്ല അവളുടെ ചുണ്ടുകളിൽനനവായ് മാറുമ്പോഴും അവനവളെ പ്രണയിച്ചിരുന്നില്ല
ഏതോ രാത്രിയിൽ നഷ്ടങ്ങളുടെ കണക്കുകളെണ്ണിയപ്പോൾ ശൂന്യതയിൽ അവൻ
പ്രണയം കണ്ടെത്തി
അവളപ്പോൾ മറ്റൊരു മുറിയുടെ അലങ്കാരമായി മാറിയിരുന്നു

2 comments:

  1. നല്ലഴുത്ത് , വാക്കുകളിൽ പിശുക്കു കാട്ടേണ്ട , വലിയ വലിയ രചനകൾ പ്രതീക്ഷിക്കുന്നു .എഴുതി കൊണ്ടേയിരിക്കുക .

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete

കാത്തിരിപ്പ്

ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...