ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്കം തലയിണയിൽ മുഖമമർത്തി ആരുമറിയാതെ കരഞ്ഞും പിറ്റേന്ന് ഒന്നുമോർക്കാതെ കാത്തിരിപ്പ് തുടരുന്നവരും ഉണ്ട്.
ഞാനും രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ് ഓരോ നിമിഷവും ഞാനതിന്റെ നിരാശയിലൂടെ കടന്ന് പോകാറുണ്ട് ഓർമ്മിക്കപെടുന്ന ഓരോ നിമിഷത്തെയും ഉത്സവം പോലെ ആഘോഷിക്കപെടുന്നുണ്ട്.
ഇതെല്ലാം കാത്തിരിക്കുന്നവരുടെ വശം മാത്രമാണ്... ആരും ആരെയും മനഃപൂർവം കാത്തിരിപ്പിക്കില്ലെന്നാണ് എന്റെ വിശ്വാസം. മറ്റൊരാളുടെ നീറുന്ന കാത്തിരിപ്പാകുന്നതിനോളം അത്രയേറെ ഭാരമുള്ള മറ്റെന്തുണ്ട് അറിഞ്ഞു കൊണ്ട് ആരും ആ ബാധ്യത ഏറ്റെടുക്കില്ല. തിരക്കുകളും ജീവിത സാഹചര്യങ്ങളുമാകാം അവരറിയാതെ അവരെ കാത്തിരിപ്പിക്കുന്നത്.
നമുക്ക് നമ്മളെ സ്നേഹിക്കുന്നവരോട് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും വലിയ നന്മ അവരറിയാതെ അവരെ സ്നേഹിക്കുകയും കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ് അവർക്കാവശ്യമുള്ളപ്പോൾ പൂർണ്ണബോധ്യത്തോടെ നമ്മളിതൊക്കെ നൽകുക അല്ലാത്തപ്പോൾ പുറകെ നടന്ന് നിങ്ങളെന്നെ സ്നേഹിക്കണമെന്നും പരിഗണിക്കണമെന്നും പറഞ്ഞു പുറകെ കൂടാതിരിക്കുക.
ബുദ്ധിമുട്ടിക്കാതിരിക്കുക
സ്നേഹം സന്തോഷമാണ്
ചെറിയ നോവുകളുടെ ചുംബനപെയ്ത്താണ്
വലിയ വേദനകൾ സ്നേഹത്തിലില്ല.
No comments:
Post a Comment