കുളത്തിൽ നിന്നും അവളെന്റെ നേർക്ക് ഒഴുകി വന്നു. മണ്ണിന്റെ സ്പർശനമേൽക്കാത്ത അവളുടെ കാൽ പാദങ്ങൾ തിളങ്ങുന്ന പോലെ തോന്നി.
അടുത്തടുത്തു വരുംതോറും കാട് നിശബ്ദമായ് ചീവീടുകൾ പോലും മൗനം വരിച്ചു. ഇപ്പോൾ പൂർണ്ണമായും ഇരുട്ട് ഞങ്ങൾക്കിടയിൽ പരന്നു. കല്പടവുകളിലെയ്ക്ക് അവളടുത്തു. നഗ്നമായ അവളുടെ ശരീരമിപ്പോൾ എന്റെ തൊട്ടടുത്തെത്തി ഈറൻ ഇറ്റിറ്റു വീഴുന്ന കാർകൂന്തൽ ചുവന്ന ചുണ്ടുകൾ കലങ്ങിയ കണ്ണുകൾ
നെഞ്ചിടിപ്പില്ലാത്ത മാറിടം
കനിവ് പ്രതീക്ഷയിറ്റു വീഴുന്ന നോട്ടം
മുല്ലപ്പൂവിന്റെ ഗന്ധം
ഇതായിരുന്നു അവൾ.
ഞാൻ ശരിക്കും നോക്കി ഇപ്പോഴും അവളുടെ കാലുകൾ ഭൂമിയിൽ തൊട്ടിട്ടില്ല. ഉള്ളിൽ ഒരു ഭയം തോന്നി അവളുടെ കൈകൾ എന്റെ നെഞ്ചിലേക്ക് നീങ്ങി അത്ഭുതത്തോടെ അവൾ എന്റെ നേർക്ക് നോക്കി അപ്പോഴാണ് എന്റെ ഹൃദയവും മിടിയ്ക്കുന്നില്ലെന്ന് മനസ്സിലായത്
എന്റെ കാലുകളുമിപ്പോൾ ഭൂമിയെ തൊടാതെയാണ് നിൽക്കുന്നത് അവളെനിക്ക് നേരെ നീട്ടിയ കൈകളിൽ പിടിച്ചു ഞാനും നടന്നു ജലാശയത്തിന്റെ മുകളിലൂടെ എന്റെ യാത്ര അവിടെ തുടങ്ങി...
Sunday, 17 June 2018
യാത്ര
Subscribe to:
Post Comments (Atom)
കാത്തിരിപ്പ്
ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...
-
അവളുടെ തലമുടിയിൽ മുഖം അമർത്തി കിടന്നപ്പോൾ അവനിൽ പെയ്ത രാമഴകൾ പ്രണയത്തിന്റേതായിരുന്നില്ല അവളുടെ ചുണ്ടുകളിൽനനവായ് മാറുമ്പോഴും അവനവളെ പ്രണയിച്ച...
-
"വീട്ടിലാരൊക്കെയുണ്ട്" പലപ്പോഴും പകച്ചു പോകുന്ന, പറയാനാരുമില്ലാത്തവരുടെ ഉള്ളിൽ ആയിരം കത്തി കുത്തിയിറക്കുന്ന ചോദ്യം.ആരുമില്ല എന്ന...
-
ഇരുപത് വയസ്സിന്റെ അപക്വമായ മോഹങ്ങളുമായി ഇരുപത്തേഴുകാരന്റെ ജീവിതത്തിലേക്ക് വലതു കാലെടുത്ത് വെച്ചിട്ടിന്നു ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ...
യക്ഷിക്കഥ ആയിരുന്നോ അതോ സ്വപ്നാടനമോ ?
ReplyDeleteനന്നായിട്ടുണ്ട് 😊
ReplyDelete