Monday, 11 June 2018

കാമുകി

കവിയ്ക്കൊരു കാമുകിയെ വേണമായിരുന്നു കവിത എഴുതാൻ
അവളുടെ അഴകളവുകളെ
വാക്കുകളിലേക്ക് ചാലിച്ചെഴുതാൻ
അയാളൊരു കാമുകിയെ തിരഞ്ഞു

ഭാര്യയെ വർണ്ണിച്ചെഴുതാൻ അയാളുടെ കൈകൾ വിറച്ചിരുന്നു
അവൾ തനിക്കു മാത്രം ആസ്വദിക്കപ്പെടേണ്ടവളാണ്..

പങ്കുവെയ്ക്കാനായൊരു കാമുകിയെ തേടി അയാളലഞ്ഞു....

1 comment:

  1. സൂപ്പർ , ട്വിറ്ററിൽ പറഞ്ഞതേ ഇവിടെയും പറയാനുള്ളൂ .

    ReplyDelete

കാത്തിരിപ്പ്

ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...