ഒരുപാട് വട്ടം ചിന്തിച്ചു എങ്ങനെയാണ് നിന്നിലേക്ക് ഇത്രമാത്രം ഒട്ടിച്ചേർന്നതെന്ന് ഒരുപക്ഷെ ഞാനുമൊരു തുരുത്ത് തേടുകയായിരുന്നിരിക്കാം ഓടിയൊളിക്കാൻ,ഞാനാവാൻ ഒരിടം എന്റെ മാത്രം ഒരിടം ❤ എന്റേതല്ലന്നേയുള്ളു പക്ഷെ നീയിപ്പോൾ എന്റേത് മാത്രമാണ്. നീ കൂടെയുള്ളപ്പോൾ പ്രണയത്തിന്റെ എല്ലാ ഭവങ്ങളുമറിയുന്നു പരിഭവിക്കുന്നു പിണക്കം ആസ്വദിക്കുന്നു ഇണക്കങ്ങൾ ലഹരിയാകുന്നു അത്രമേൽ നിന്നിലേയ്ക്ക് അഴിന്നിറങ്ങി നിന്റെയാവാൻ കൊതിക്കുന്നു........ മറവിക്ക് ബലിനൽകാതിരിക്കാൻ എന്നെയും നിന്നെയും ഓർമ്മകളുടെ ഒരുപാട് നിമിഷങ്ങളിലേക്ക് പറിച്ചു നടണം അവിടെ നീയെന്നിൽ പൂക്കണം എന്റെ വസന്തമാകണം
ജരാനരകൾ നമ്മളിൽ വിസ്മയം തീർക്കുമ്പോഴും ഇഴകളായി ഇണച്ചേരണം ഉമ്മിനീരുകളാൽ സ്നേഹം പങ്കുവെക്കണം അവിടെയെന്റെ മാറിൽ ഒരു കുഞ്ഞിനെ പോലെ ലോലമായി നിന്നെ ചേർത്തു വെച്ച് നെറുകിൽ ചുംബിച്ചു കൊണ്ടെനിക്ക് തളർന്നുറങ്ങണം....
വരും ജന്മങ്ങളിലൊന്നും തിരിച്ചറിയപെട്ടില്ലെങ്കിലും എവിടെയോ ഒരു തീയായ് നീഉള്ളിൽ കാണും പരസ്പരം തിരിച്ചറിയാതെ നാം ഒരുമിച്ച് യാത്ര ചെയ്തേക്കാം നിശ്വാസത്തോളം അടുത്തെത്തിയേക്കാം അപരിചിതരായി തുടർന്നേക്കാം പക്ഷെ ഓരോ രാത്രികളിലും നമ്മളിങ്ങനെ കണ്ടു മുട്ടും പകലിന്റെ ഓർമ്മകളിൽ പിടികൊടുക്കാതെ സ്വപ്നങ്ങളിൽ ജീവിച് മരണമില്ലാതെ അവസാനമില്ലാതെ പ്രണയിച്ചിരിക്കണം....
No comments:
Post a Comment