Wednesday, 24 June 2020

കൂട്

കൂട് നഷ്ടപ്പെട്ടാൽ കുറേകാലം അലഞ്ഞു തിരിഞ്ഞു നടക്കും പിന്നെ ഇടിയോ മിന്നലോ ഏറ്റു ചാവും അതുമല്ലെങ്കിൽ കെണിയിൽ പെടും എന്ത് തന്നെയായാലും മരണം സുനിശ്ചിതമാണ്. മറ്റൊരു കൂട് കണ്ടെത്തുന്നത് എളുപ്പമാണ് പക്ഷെ മാറ്റം ഉൾകൊള്ളാൻ സാധിക്കാത്ത മനസ്സുള്ളവർ ഒറ്റക്കാവുന്നത് തന്നെയാണ് നല്ലത്‌ ഇനിയൊന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ കൂടും ഭാരമാകും.

     എനിക്ക് വളരെ കുറച്ച് പേരെ മാത്രേ സ്നേഹിക്കാൻ പറ്റു വളരെ കുറച്ചെന്നാൽ ഒരു വിരലിൽ എണ്ണാവുന്നത്ര. പുതിയതായ് വരുന്നവരെ സ്നേഹിക്കാനോ നഷ്ടപ്പെട്ടവരെ വെറുക്കാനോ മറക്കാനോ സാധിക്കാത്ത വിധമാണ് ദൈവം സൃഷ്ടിച്ചത്.അത്കൊണ്ട് തന്നെ പുതിയ ആശ്വാസങ്ങൾ തേടിപോകാറില്ല. ഒരേ ആകാശത്തിന്റെ കീഴെ വട്ടമിട്ടു പറന്ന് ശീലമായി പോയ് എനിക്കെന്നെ മാറ്റാൻ സാധിക്കില്ല മാറ്റം മരണം തന്നെയാണ്. തൂവലുകൾ ഉറുമ്പരിച്ചും അല്പം മാത്രമുള്ള മാംസം പട്ടിയോ പൂച്ചയോ തിന്നും ബാക്കിവരുന്നതെല്ലാം പുഴുക്കളുടെ വിശപ്പകറ്റിയും ഞാനും മോക്ഷം തേടും. പക്ഷെ അപ്പോഴേക്കും എനിക്ക് നഷ്ടപെട്ട കൂട്ടിൽ പുതിയ കിളികൾ സ്ഥാനം പിടിച്ചിരിക്കും അവർ ചിരിച്ചും കളിച്ചും അന്നത്തെ തീറ്റ പങ്കിട്ടെടുക്കുന്നുണ്ടാവും.
     

No comments:

Post a Comment

കാത്തിരിപ്പ്

ചിലർക്ക് കാത്തിരിപ്പ് പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാനുള്ള പ്രചോദനമാണ് പക്ഷെ മറ്റുചിലർക്ക് വേദനയാണ് തീർന്ന് പോകുന്ന ഓരോ ദിവസത്തിന്റെയും ഒടുക്...