ജീവിതത്തിൽ ആരോടും ഒരു കമ്മിറ്റിമെന്റും വെക്കാതെയിരിക്കാൻ അത്രയധികം ശ്രദ്ധിക്കുന്നവർക്ക് ഒരിക്കൽ ഒരുപാട് അടിമപ്പെട്ടതിന്റെ സ്നേഹിക്കപ്പെട്ടതിന്റെ അവഗണിക്കപ്പെട്ടതിന്റെ ഉപേക്ഷിക്കപ്പെട്ടതിന്റെ മുറിപ്പാടുകൾ ഇപ്പോഴും നീറ്റുന്നവരായിരിയ്ക്കും
ഒരുപക്ഷെ ഒത്തിരിയൊത്തിരി സ്നേഹിക്കപ്പെടാൻ
ഏറ്റവും കൊതിക്കുന്നത് അവരായിരിക്കും ശരിക്കും അവരെയല്ലേ ഹൃദയത്തോട് ചേർത്ത് വെക്കേണ്ടത് അവരെയല്ലേ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കേണ്ടത് അവരല്ലേ പരിഗണിക്കപ്പെടേണ്ടത് എന്നെ ഒറ്റപ്പെടുത്തല്ലേ എന്നല്ലേ ഓരോ പുച്ഛ ഭാവത്തിന് പിന്നിലുമവർ ഉറക്കെ വിളിച്ചു പറയുന്നത്
No comments:
Post a Comment